Home News Kerala News കോഴിക്കോട് ഓട്ടോഡ്രൈവറെ സംഘം ചേർന്ന് മർദിച്ചതായി പരാതി

കോഴിക്കോട് ഓട്ടോഡ്രൈവറെ സംഘം ചേർന്ന് മർദിച്ചതായി പരാതി

40

കോഴിക്കോട്: പുതുപ്പാടിയിൽ ഓട്ടോഡ്രൈവറെ സംഘം ചേർന്ന് മർദിച്ചതായി പരാതി.പുതുപ്പാടി സ്വദേശി ശിവജിയ്ക്കാണ് മർദനമേറ്റത്. ദിവസങ്ങൾക്ക് മുൻപ് പ്രദേശത്തെ കള്ളുഷാപ്പിൽ സംഘർഷം ഉണ്ടായിരുന്നു.ഇതിന്റെ തുടർച്ചയായാണ് ശിവജിയ്ക്ക് നേരെയുള്ള ആക്രമണമെന്നാണ് സൂചന. ശിവജിയുടെ സഹോദരനും ബിജെപി പ്രവർത്തകനുമായ ശശിയുടെ വീടിന് നേരെയും നേരത്തെ അക്രമം നടന്നിരുന്നു. മർദനത്തിൽ പരിക്കേറ്റ ശിവജി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് .

Previous articleവിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം; ഗ്രീഷ്മ സുപ്രീം കോടതിയിൽ
Next articleശക്തമായ മഴ; കോട്ടയം, ആലപ്പുഴ ജില്ലകളിലെ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി