Home News World News 5 ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി കാനഡ: നിരോധിച്ചത് 2 ഗ്രൂപ്പുകളെ മാത്രം

5 ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി കാനഡ: നിരോധിച്ചത് 2 ഗ്രൂപ്പുകളെ മാത്രം

45

ഒട്ടാവ: അഞ്ചു ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്ന കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം പൂർണ്ണമായി അംഗീകരിക്കാതെ കാനഡ. ഇതിൽ രണ്ടു ഗ്രൂപ്പുകളെ മാത്രം നിരോധിക്കാനാണ് ഇപ്പോൾ കാനഡ തയ്യാറായത്. ബബ്ബർ ഖഴ്‍സ ഇന്റർനാഷനലിനെയും ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് നിരോധിച്ചത്. കാനഡയിലും പാക്കിസ്ഥാനിലും യൂറോപ്പിലും 11 ഓളം ഖലിസ്ഥാൻ ഭീകരവാദികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ ജൂൺ 18നു കൊല്ലപ്പെട്ടതിനെ തുടർന്നാണു കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.

കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ ഇരുകൂട്ടരും ഒരുമിച്ചിരുന്നു ചർച്ചചെയ്ത് പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭീകരതയ്ക്കും, തീവ്രവാദത്തിനും, അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സർക്കാരിന്റെ നിലപാട് ഇതിനു തടസ്സമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തിൽ പ്രസക്തമായ വസ്തുതകൾ കാനഡ കൈമാറിയാൽ പരിശോധിച്ചു നടപടിയെടുക്കാൻ ഇന്ത്യ തയാറാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Previous articleഇടുക്കി ജില്ലയിലെ കയ്യേറ്റമൊഴിപ്പിക്കൽ: എം എം മണി എംഎൽഎക്കെതിരെ ഒളിയമ്പുമായി സിപിഐ മുൻ ജില്ലാ സെക്രട്ടറി
Next articleകോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: പണം നഷ്ടപ്പെട്ടവരെ സമീപിച്ച് കെപിസിസി