Home News Kerala News ശക്തമായ മഴ; കോട്ടയം, ആലപ്പുഴ ജില്ലകളിലെ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശക്തമായ മഴ; കോട്ടയം, ആലപ്പുഴ ജില്ലകളിലെ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

54

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം ഉണ്ടായതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച ജില്ലാ കലക്ടർ വി.വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.

Previous articleകോഴിക്കോട് ഓട്ടോഡ്രൈവറെ സംഘം ചേർന്ന് മർദിച്ചതായി പരാതി
Next articleകോഴിക്കോട്ട് ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ