Home News Kerala News കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സുരേഷ് ഗോപിയുടെ പദയാത്ര ആരംഭിച്ചു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സുരേഷ് ഗോപിയുടെ പദയാത്ര ആരംഭിച്ചു

46

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പദയാത്ര തുടങ്ങി. കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിൽ നിന്നാണു പദയാത്ര ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സഹകരണ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കരുവന്നൂരിൽനിന്നു തൃശൂരിലേക്കാണു യാത്ര. തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ പദയാത്ര സമാപിക്കും. പദയാത്രയിൽ പാർട്ടി നേതാക്കളും അണികളുമടക്കം നിരവധി പേരാണു പങ്കെടുക്കുന്നത്.

ഇതിൽ രാഷ്ട്രീയമില്ലെന്നും കരുവന്നൂരിലെ തട്ടിപ്പിന്റെ ഇരകൾ വേട്ടക്കാർക്കെതിരെ നടത്തുന്ന പദയാത്രയാണെന്നും പദയാത്ര ഫ്ലാഗ്ഗ് ഓഫ് ചെയ്തുകൊണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. 18 കിലോമീറ്റർ ദൂരമാണു പദയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. സഹകരണ ബാങ്കിൽ തട്ടിപ്പിന് ഇരയായിട്ടുള്ളവരും കൂട്ടത്തിലുണ്ട്. ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ കളമൊരുക്കുകയാണ് ഇ.ഡിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കഴിഞ്ഞദിവസം വിമർശിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പദയാത്രയെന്നതും ശ്രദ്ധേയമാണ്.

Previous articleകാണാതായ സഹോദരിമാരുടെ മൃതദേഹങ്ങൾ വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളിൽ: പെൺകുട്ടികളെ കാണാതായത് ഞായറാഴ്ച
Next articleവൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം കാതലിൻ കരിക്കോയ്ക്കും ഡ്രൂ വീസ്മാനും