Home News Kerala News കുടുംബവഴക്ക്; കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു

കുടുംബവഴക്ക്; കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു

46

കോഴിക്കോട്: കോടഞ്ചേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും മധ്യവയസ്കൻ വെട്ടിപരുക്കേൽപ്പിച്ചു. പാറമലയിൽ പാലാട്ടിൽ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിന്റെ ഭർത്താവ് ഷിബു (52) ആണ് ആക്രമണം നടത്തിയത്. ഇന്നു രാവിലെ ആറുമണിയോടെയാണു സംഭവം.

ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കും വെട്ടേറ്റു. ഉണ്ണിയാതയുടെ ഒരു കൈവിരൽ വേർപെട്ട നിലയിലാണ്. പരുക്കു ഗുരുതരമായതിനാൽ ഇരുവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രണ്ടുവർഷമായി ബിന്ദുവും ഷിബുവും വേർപിരിഞ്ഞാണ് താമസിക്കുന്നത്.

Previous articleസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
Next articleഇടുക്കി ജില്ലയിലെ കയ്യേറ്റമൊഴിപ്പിക്കൽ: എം എം മണി എംഎൽഎക്കെതിരെ ഒളിയമ്പുമായി സിപിഐ മുൻ ജില്ലാ സെക്രട്ടറി