Home News Kerala News നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടണമെന്ന ആവശ്യവുമായി ശശി തരൂർ എം പി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടണമെന്ന ആവശ്യവുമായി ശശി തരൂർ എം പി

55

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കണമെന്ന ആവശ്യവുമായി ശശി തരൂർ എം പി രംഗത്ത്. നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർഥ്യമാക്കാൻ മുന്നിൽ നിന്നത് കെ.കരുണാകരനാണ്. അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താളം സംഭവിക്കില്ലായിരുന്നുവെന്നും ശശിതരൂർ പറഞ്ഞു. കെപിസിസി ആസ്ഥാനത്തു നടന്ന കരുണാകരൻ സെന്റർ മന്ദിര നിർ‌മാണ പ്രവർത്തന ഫണ്ട് പിരിവിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 80 ശതമാനം എയർപോർട്ടുകളുടെയും പേരുകൾ വ്യക്തികളുടേതാണ്. അതുകൊണ്ട് തന്നെ വിമാനത്താവളത്തിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കുന്നതിൽ മടിക്കണ്ട കാര്യമില്ലെന്നും ശശിതരൂർ കൂട്ടിച്ചേർത്തു.

Previous articleപൊതുജനാരോ​ഗ്യരം​ഗത്ത് കേരളം ഇന്ത്യയ്ക്ക് മാതൃക: മുഖ്യമന്ത്രി
Next articleകരുവന്നൂർ ബാങ്ക് തട്ടിപ്പ്: എം.കെ.കണ്ണനോട് സ്വത്തുവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി