Home News World News വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം കാതലിൻ കരിക്കോയ്ക്കും ഡ്രൂ വീസ്മാനും

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം കാതലിൻ കരിക്കോയ്ക്കും ഡ്രൂ വീസ്മാനും

56

ഒട്ടോവ: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനു ഹംഗേറിയൻ- അമേരിക്കൻ ബയോകെമിസ്റ്റായ കാതലിൻ കരിക്കോയ്ക്കും, അമേരിക്കൻ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനും. കോവിഡ്–19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് ഇരുവരും പുരസ്കാരത്തിനു അർഹത നേടിയത്. ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണംപൂശിയ ഫലകവും 11 മില്യൺ സ്വീഡിഷ് ക്രോണ (8.33 കോടി രൂപ) യുമാണ് സമ്മാനം.

സാഹിത്യം, സമാധാനം ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലെ നൊബേല്‍ പുരസ്‌കാരങ്ങള്‍ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഭൗതികശാസ്ത്രത്തിനുള്ള പുരസ്‍കാരം നാളെയും രസതന്ത്ര മേഖലയിലെ പുരസ്‍കാരം ബുധനാഴ്‌ചയും പ്രഖ്യാപിക്കും. സാഹിത്യത്തിനുള്ള പുരസ്കാരം അഞ്ചിനാണ് പ്രഖ്യാപിക്കുക. സമാധാനത്തിനുള്ള പുരസ്കാരം ആറിനും സാമ്പത്തികശാസ്ത്രത്തിനുള്ളത് ഒൻപതിനും പ്രഖ്യാപിക്കും.

1895-ല്‍ അന്തരിച്ച സ്വീഡിഷ് ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ നൽകുന്നത്. 1895 ൽ ഏർപ്പെടുത്തിയ പുരസ്കാരം ആദ്യം സമ്മാനിച്ചത് 1901 ലാണ്. കഴിഞ്ഞവർഷം 10 മില്യൺ സ്വീഡിഷ് ക്രോണ (7.5 കോടി രൂപ)യായിരുന്നു സമ്മാനത്തുക. ഈ വർഷം സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്. 74.5 ലക്ഷം രൂപ അധികം ലഭിക്കുമെന്ന് നൊബേല്‍ ഫൗണ്ടേഷന്‍ അറിയിച്ചു. അധിക തുകയുൾപ്പെടെ മൊത്തം 8.19 കോടി രൂപ സമ്മാനമായി ലഭിക്കും.

Previous articleകരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സുരേഷ് ഗോപിയുടെ പദയാത്ര ആരംഭിച്ചു
Next articleവിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം; ഗ്രീഷ്മ സുപ്രീം കോടതിയിൽ