Home News Kerala News വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം; ഗ്രീഷ്മ സുപ്രീം കോടതിയിൽ

വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം; ഗ്രീഷ്മ സുപ്രീം കോടതിയിൽ

47

ന്യൂഡൽഹി: പാറശ്ശാല ഷാരോൺ രാജ് വധക്കേസിലെ പ്രതികൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകിയത്. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.ഷാരോൺ വധക്കേസിന്റെ അന്വേഷണ ചുമതല കേരളാ പൊലീസിനായിരുന്നു. അന്വേഷണത്തിന് ശേഷം നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ഫയൽ ചെയ്തത്.

എന്നാൽ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് ഈ കേസ് പരിഗണിക്കാൻ അധികാരമില്ലെന്നാണ് ഗ്രീഷ്മയും കേസിലെ മറ്റ് രണ്ട് പ്രതികളും സുപ്രീം കോടതിയിൽ സമർപ്പിച്ച ട്രാൻസ്ഫർ ഹർജിയിൽ ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടന്നതായി പൊലീസ് പറയുന്ന ഗ്രീഷ്മയുടെ വീട് തമിഴ്നാട്ടിലാണ്. അതിനാൽ നാഗർകോവിലിലെ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് പ്രതികൾ പറയുന്നു.കാമുകന്‍ ഷാരോണിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തിയ കേസിൽ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. ജയിലിലായിരുന്ന ഗ്രീഷ്മക്ക് കഴിഞ്ഞ 25 നാണ് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Previous articleവൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം കാതലിൻ കരിക്കോയ്ക്കും ഡ്രൂ വീസ്മാനും
Next articleകോഴിക്കോട് ഓട്ടോഡ്രൈവറെ സംഘം ചേർന്ന് മർദിച്ചതായി പരാതി