Home Sports ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണകുതിപ്പ് തുടരുന്നു: വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിയ്ക്ക് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണകുതിപ്പ് തുടരുന്നു: വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിയ്ക്ക് സ്വർണ്ണം

50

ഹാങ്‌ ചൗ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി സ്വർണം നേടിയതോടെ ഇന്ത്യയുടെ സ്വർണനേട്ടം 15-ആയി. 62.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അന്നു സ്വർണം നേടിയത്. ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വർണം കൂടിയാണിത്. പുരുഷന്മാരുടെ 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്‌സൽ വെള്ളി മെഡൽ നേടി. 1:48.43 മിനിറ്റിലാണ് താരം രണ്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചത്. ഇന്ത്യയുടെ 25-ാം വെള്ളിയാണിത്. പുരുഷന്മാരുടെ ഡെക്കാത്തലണിൽ ഇന്ത്യയുടെ തേജസ്വിൻ ശങ്കർ വെള്ളി നേടി. ആകെ 7666 പോയന്റ് നേടിയാണ് താരം വെള്ളി മെഡൽ നേടിയത്.

Previous articleഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; ഭൂചലനം 40 സെക്കൻഡ് നീണ്ടുനിന്നു
Next articleമഴ ചതിച്ചു; ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും ഉപേക്ഷിച്ചു