Home News World News ബാങ്കോക്കിലെ ആഡംബര മാളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേ‍ർ കൊല്ലപ്പെട്ടു; പതിനാലുകാരൻ പിടിയിൽ

ബാങ്കോക്കിലെ ആഡംബര മാളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേ‍ർ കൊല്ലപ്പെട്ടു; പതിനാലുകാരൻ പിടിയിൽ

52

ബാങ്കോക്ക്: ആഡംബര മാളിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണം നട‌ത്തിയ പതിനാലു വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കോക്കിലെ സിയാം പാര​ഗൺ മാളിലാണ് സംഭവം.വെടിവെപ്പ് നടന്നയുടനെ ആളുകൾ മാളിന് പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ പ്രധാനമന്ത്രി ശ്രേത്ത തവിസിൻ അപലപിച്ചു. ‘സിയാം പാരാഗണിൽ നടന്ന വെടിവെപ്പിനെക്കുറിച്ച് അറിഞ്ഞു. പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൊതു സുരക്ഷയെക്കുറിച്ചാണ് ഞാൻ ഏറ്റവും ആശങ്കപ്പെടുന്നത്,’ അദ്ദേഹം എക്‌സിൽ കുറിച്ചു.

Previous articleകനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Next articleചൈനീസ് ഫണ്ടിങ് ആരോപണം; ന്യൂസ് ക്ലിക്ക് എഡിറ്റർ അറസ്റ്റിൽ, ഓഫീസ് സീൽ ചെയ്തു