Home Sports ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് സന്നാഹ മത്സരം ഇന്ന്

ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് സന്നാഹ മത്സരം ഇന്ന്

52

തിരുവനന്തപുരം: ഐസിസി ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡയത്തിലാണ് മത്സരം. അതേസമയം വിരാട് കോഹ്ലി പരിശീലന മത്സരത്തിന് ഇറങ്ങാന്‍ സാധ്യതയില്ല. അടിയന്തിര ആവശ്യത്തിനായി കോഹ്ലി മടങ്ങിയിരുന്നു.

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ് ഇന്ത്യ പരിശീലനത്തിനു ഇറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഹുമ്മദ് ഷമി, ശ്രയസ് അയ്യര്‍ എന്നിവര്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ആദ്യ സന്നാഹ മത്സരം ഗുവാഹത്തിയില്‍ സെപ്റ്റംബര്‍ 30ന് ഇംഗ്ലണ്ടുമായി തീരുമാനിച്ചിരുന്നു. എന്നാല്‍ മഴകാരണം കളി ഉപേക്ഷിക്കുകയായിരുന്നു.

Previous articleകോഴിക്കോട്ട് ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
Next articleതട്ടം ഇടാത്തത് പുരോഗതി: കെ അനിൽകുമാറിന്റെ പ്രസ്താവനക്കെതിരെ സമസ്ത