Home News National news മാധ്യമസ്വാതന്ത്ര്യം തകര്‍ന്നു, കേന്ദ്ര സർക്കാർ ഭീതിയുടെ അന്തരീക്ഷം സൃഷ്‌ടിക്കുന്നുവെന്ന്: യെച്ചൂരി

മാധ്യമസ്വാതന്ത്ര്യം തകര്‍ന്നു, കേന്ദ്ര സർക്കാർ ഭീതിയുടെ അന്തരീക്ഷം സൃഷ്‌ടിക്കുന്നുവെന്ന്: യെച്ചൂരി

52

ന്യൂഡൽഹി: മാധ്യമസ്വാതന്ത്ര്യം തകര്‍ന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഡൽഹിയിൽ ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട്‌ നടന്ന റെയ്‌ഡെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതാണ് രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ. എന്താണ് അന്വേഷിക്കുന്നതെന്നോ റെയ്‌ഡ് എന്തിനെന്നും അറിയില്ല. എന്ത് കുറ്റങ്ങളാണ് ന്യൂസ്‌ക്ലിക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയതെന്നും അറിയില്ല. എന്താണ് ഭീകരവാദ ബന്ധം എന്നും അറിയില്ലെന്നും ഭീതിയുടെ അന്തരീക്ഷം സൃഷ്‌ടിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.

ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്യുന്ന ഒരാള്‍ തന്റെ ഓഫീസ് ജീവനക്കാരന്റെ മകനാണ്. ആ വ്യക്തി അവിടെയാണ് താമസിക്കുന്നതെന്നും റെയ്‌ഡില്‍ ലാപ്‌ടോപ്പ് അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തുവെന്നും യെച്ചൂരി അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് റെയ്‌ഡ് എന്നത് ഇപ്പോഴും വിശദീകരിച്ചിട്ടില്ല. ന്യൂസ് ക്ലിക്കിനെതിരായ റെയ്‌ഡ് മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്‌. തന്റെ പേരിലുള്ള വസതിയിലും ഓഫീസുകളിലും റെയ്‌ഡ് നടത്തിയെന്നും യെച്ചൂരി പറഞ്ഞു.

അതെ സമയം ഡൽഹിയിൽ മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരായി നടന്ന റെയ്‌ഡുകളെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അപലപിച്ചു. മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്നമായ കടന്നാക്രമണമാണിതെന്നും, സത്യം പറയുന്ന മാധ്യമപ്രവർത്തകരെ അധികാരം ഉപയോഗിച്ച്‌ ആക്രമിക്കുന്നത്തിനെതിരെ പ്രതിഷേധിക്കാൻ ജനാധിപത്യ ചിന്താഗതിയുള്ള ദേശസ്നേഹികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ ആഹ്വാനം ചെയ്‌തു.

Previous articleന്യൂസ് ക്ലിക്ക് ഓഫീസ് റെയ്‌ഡ് അവസാനിച്ചു: എഡിറ്റർ കസ്റ്റഡിയിൽ
Next articleഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; ഭൂചലനം 40 സെക്കൻഡ് നീണ്ടുനിന്നു