Home News Kerala News തട്ടം ഇടാത്തത് പുരോഗതി: കെ അനിൽകുമാറിന്റെ പ്രസ്താവനക്കെതിരെ സമസ്ത

തട്ടം ഇടാത്തത് പുരോഗതി: കെ അനിൽകുമാറിന്റെ പ്രസ്താവനക്കെതിരെ സമസ്ത

56

മലപ്പുറം: തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതു കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത രംഗത്ത്. മതപരമായ തത്വങ്ങൾക്ക് എതിരാണ് കമ്യൂണിസമെന്നു തെളിയിക്കുന്നതാണ് അനിൽകുമാറിന്റെ പ്രസ്താവനയെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വർക്കിങ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. വോട്ടു രാഷ്ട്രീയത്തിനു വേണ്ടി പാർട്ടി അനിൽകുമാറിന്റെ പ്രസ്താവന നിഷേധിക്കുകയും, അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നു പറയുകയും ചെയ്തേക്കാം. എങ്കിലും അദ്ദേഹം പാർട്ടി ക്ലാസിൽനിന്നു പഠിച്ചൊരു യാഥാർഥ്യം വച്ചുകൊണ്ടായിരിക്കുമല്ലോ അങ്ങനെ പറഞ്ഞതെന്നും അബ്ദുസമദ് പൂക്കോട്ടൂർ ചോദിച്ചു.

ഒക്ടോബർ 1നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലാണ് അനിൽകുമാറിന്റെ പരാമർശം. തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണെന്നും വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നെന്നായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന. സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും മുസ്‌ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് എസ്സൻസിനോടല്ല, മാർക്‌സിസ്റ്റ് പാർട്ടിയോടാണെന്നും കെ. അനിൽകുമാർ പറഞ്ഞു. ഏക സിവിൽകോഡ് ആവശ്യമുണ്ടോ എന്ന സെഷനിലായിരുന്നു കെ. അനിൽകുമാറിന്റെ പരാമർശം.

Previous articleഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് സന്നാഹ മത്സരം ഇന്ന്
Next articleസർക്കാരിന്റെ മേഖലാതല അവലോകന യോഗം: നാലു ജില്ലകളുടെ യോഗം കൊച്ചിയിൽ ആരംഭിച്ചു