Home Sports മഴ ചതിച്ചു; ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും ഉപേക്ഷിച്ചു

മഴ ചതിച്ചു; ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും ഉപേക്ഷിച്ചു

56

തിരുവനന്തപുരം: ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി കാര്യവട്ടത്ത് നടക്കാനിരുന്ന ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം ഉപേക്ഷിച്ചു. കനത്ത മഴ മൂലം ടോസ് പോലും ഇടനാവാതെ ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഗുവാഹത്തിയില്‍ നടക്കേണ്ട ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും കനത്ത മഴമൂലം ടോസിന് ശേഷം ഉപേക്ഷിച്ചിരുന്നു.

തിരുവനന്തപുരത്ത് ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ രാവിലെ മുതല്‍ ശക്തമായതോടെ മത്സര സാധ്യതകൾ അവതാളത്തിലായിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം കുറച്ചു നേരം മഴ മാറി നിന്നപ്പോള്‍ ഗ്രൗണ്ടിലെ കവറുകള്‍ നീക്കുകയും മത്സരം നടക്കുമെന്ന പ്രതീക്ഷ ഉണ്ടായെങ്കിലും മഴ വീണ്ടും പെയ്തു. കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ സന്നാഹ മത്സരവും ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരവും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

Previous articleഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണകുതിപ്പ് തുടരുന്നു: വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിയ്ക്ക് സ്വർണ്ണം
Next articleകരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇഡിയെ പഴിചാരി മന്ത്രി വി എൻ വാസവൻ. നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും മന്ത്രി