Home News National news ഡല്‍ഹി മദ്യനയ അഴിമതി; എ എ പി എം പി സഞ്ജയ് സിങ് അറസ്റ്റില്‍

ഡല്‍ഹി മദ്യനയ അഴിമതി; എ എ പി എം പി സഞ്ജയ് സിങ് അറസ്റ്റില്‍

48

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിങ് അറസ്റ്റില്‍. സഞ്ജയ് സിങിന്റെ വസതിയില്‍ ഇ ഡി മണിക്കൂറുകളോളം നീണ്ട റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. നേരത്തെ ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

മനീഷ് സിസോദിയയുമായി ബന്ധമുള്ള ഡല്‍ഹി വ്യവസായി ദിനേഷ് അറോറയെ അറസ്റ്റ് ചെയ്തതിന്റെ പിന്നാലെ മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്തും ഇഡി കണ്ടുകെട്ടിയിരുന്നു. 52 കോടിയുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടിയത്. കേസില്‍ കൂട്ടുപ്രതികളായ അമന്‍ദീപ് സിങ്, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര തുടങ്ങിയവരുടെ സ്വത്തും കണ്ടുകെട്ടി.ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ഏപ്രിലില്‍ 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Previous articleഓൺലൈൻ ചൂതാട്ട കേസ്; രൺബീർ കപൂറിന് ഇ ഡി നോട്ടീസ്
Next articleജി എസ് ടി അടച്ചില്ല; പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം