Home News Kerala News ജി എസ് ടി അടച്ചില്ല; പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം

ജി എസ് ടി അടച്ചില്ല; പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം

49

തിരുവനന്തപുരം: ജിഎസ്ടി അടക്കാത്തതിനാൽ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം. ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റാണ് അന്വേഷണം ആരംഭിച്ചത്. ഭക്തരിൽ നിന്ന് ജിഎസ്ടി ഈടാക്കിയെങ്കിലും ട്രഷറിയിൽ അടച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം.

കേന്ദ്ര ടൂറിസം വകുപ്പിൽ നിന്ന് ലഭിച്ച 63 കോടിയിലും അന്വേഷണം നടത്തും.ജിഎസ്ടി നിലവിൽ വന്നിട്ടും ഇതുവരെയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതി അടച്ചിട്ടില്ലെന്നാണ് ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റിൻറെ വിലയിരുത്തൽ. ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഭരണ സമിതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 2017 മുതൽ 2023 മുതൽ ജിഎസ്ടി അടച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. പൂജയും അനുബന്ധ കാര്യങ്ങളും ജിഎസ്ടിയുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Previous articleഡല്‍ഹി മദ്യനയ അഴിമതി; എ എ പി എം പി സഞ്ജയ് സിങ് അറസ്റ്റില്‍
Next articleക്വാണ്ടം ഡോട്ടുകളെക്കുറിച്ചുള്ള പഠനത്തിന് പുരസ്‌കാരം ; രസതന്ത്രത്തിനുള്ള നൊബേല്‍ പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍