Home News Kerala News നിയമന തട്ടിപ്പ് കേസ്; ആൾമാറാട്ടം നടന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ട്

നിയമന തട്ടിപ്പ് കേസ്; ആൾമാറാട്ടം നടന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ട്

42

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ തട്ടിപ്പ് കേസില്‍ ആള്‍മാറാട്ടം നടന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. മന്ത്രി വീണ ജോർജിന്റെ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേരിലാണ് ആള്‍മാറാട്ടം നടന്നത് കേസില്‍ റഹീസിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വ്യാജ ഈമെയില്‍ ഐ.ഡി ഉണ്ടാക്കിയത് റഹീസ് ആണെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു. പരാതിക്കാരനായ ഹരിദാസും പ്രതികളും അഖില്‍ മാത്യുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിദാസിനെ വഞ്ചിച്ച് പ്രതികള്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തുവെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കി.

ഇതിനിടെ കേസിൽ ഉൾപ്പെട്ട അഖില്‍ സജീവിന്റെ മറ്റൊരു വലിയ തട്ടിപ്പും ഇന്ന് പുറത്തുവന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. നിയമന കോഴ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ റഹീസിനെ കന്റോണ്‍മെന്റ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. റഹീസിനെ റിമാന്‍ഡ് ചെയ്തു.

Previous articleവധശ്രമക്കേസ്; ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ വീണ്ടും അയോഗ്യൻ
Next articleലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; കെപിസിസി സംയുക്ത യോഗം ഇന്ന്