Home News National news ന്യൂസ് ക്ലിക്ക് റെയ്ഡ്: സ്ഥാപകനും, എച്ച്ആർ മേധാവിയും 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

ന്യൂസ് ക്ലിക്ക് റെയ്ഡ്: സ്ഥാപകനും, എച്ച്ആർ മേധാവിയും 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

51

ന്യൂഡൽഹി: ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെ 7 ദിവസം പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഇരുവരെയും കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘം ന്യൂസ് ക്ലിക്കിനു പണം നൽകിയെന്ന ന്യൂയോർക്ക് ടൈംസ് വാർത്തയ്ക്കു പിന്നാലെയാണ് ഓഗസ്റ്റ് 17നു യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് സ്പെഷൽ സെൽ ന്യൂസ് ക്ലിക്കിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓഫിസിലും ഇവരുമായി സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെയുൾപ്പെടെ വസതികളിലും നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു അറസ്റ്റ്.

ഇന്നലെ പുലർച്ചെ 6 മുതൽ 46 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും , ലാപ്ടോപ്പുകളുമുൾപ്പടെയുള്ളവ പിടിച്ചെടുത്തു. ന്യൂസ് ക്ലിക്ക് ഓഫിസ് സീൽ ചെയ്തു. മാധ്യമപ്രവർത്തകരായ ഉർമിലേഷ്, പരഞ്ജോയ് ഗുഹ താക്കുർത്ത, അബിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി, ചരിത്രകാരനും എഴുത്തുകാരനുമായ സൊഹൈൽ ഹാഷ്മി തുടങ്ങിയവരെ ലോധി റോഡിലെ പൊലീസ് സ്പെഷൽ സെൽ ഓഫിസിൽ ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.

Previous articleസിക്കിമില്‍ മേഘവിസ്ഫോടനം: 23 സൈനികരെ കാണാതായി
Next articleഇന്ത്യയുമായി ചർച്ചയ്ക്ക് വാതിൽ തുറന്ന് കാനഡ: ഇരു രാജ്യങ്ങളും തമ്മിൽ സ്വകാര്യ നയതന്ത്ര ചർച്ച ആവശ്യമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി