Home News World News ക്വാണ്ടം ഡോട്ടുകളെക്കുറിച്ചുള്ള പഠനത്തിന് പുരസ്‌കാരം ; രസതന്ത്രത്തിനുള്ള നൊബേല്‍ പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍

ക്വാണ്ടം ഡോട്ടുകളെക്കുറിച്ചുള്ള പഠനത്തിന് പുരസ്‌കാരം ; രസതന്ത്രത്തിനുള്ള നൊബേല്‍ പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍

55

ഒട്ടോവ: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നാനോ ടെക്‌നോളജിയിലെ പഠനത്തിന് മൂന്ന് ശാസ്ത്രജ്ഞര്‍ക്കാണ് പുരസ്‌കാരം. നാനോ ടെക്‌നോളജിയിലെ സുപ്രധാന കണികകളായ ക്വാണ്ടം ഡോട്‌സിന്റെ കണ്ടെത്തലിനാണ് അംഗീകാരം. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ലൂയിസ് ഇ ബ്രസ്, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൗഗി ജി ബാവെന്റി, ന്യൂയോര്‍ക്ക് ആസ്ഥാനമായ നാനോ ക്രിസ്റ്റല്‍സ് ടെക്‌നോളജി എന്ന കമ്പനിയിലെ അലക്‌സി ഐ എകിമോവ് എന്നിവര്‍ക്കാണ് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്..

എട്ടേകാല്‍ കോടി രൂപയാണ് പുരസ്‍കാര തുക. ഒപ്റ്റിക്കല്‍, ഇലക്ട്രോണിക് ഗുണങ്ങളുള്ളതും ഏതാനും നാനോമീറ്റര്‍ മാത്രം വലുപ്പമുള്ളതുമായ ചെറിയ അര്‍ദ്ധചാലക കണങ്ങളാണ് ക്വാണ്ടം ഡോട്ടുകള്‍. ക്വാണ്ടം ഡോട്ടുകളെ കൃത്രിമ ആറ്റങ്ങള്‍ എന്നും വിളിക്കാറുണ്ട്. അതേസമയം പുരസ്‌കാര പ്രഖ്യാപനത്തിനു മുന്‍പ് ബുധനാഴ്ച രാവിലെ തന്നെ വിജയികളുടെ പേരുകള്‍ ചോര്‍ന്നിരുന്നു.

Previous articleജി എസ് ടി അടച്ചില്ല; പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം
Next articleവധശ്രമക്കേസ്; ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ വീണ്ടും അയോഗ്യൻ