Home News National news ചന്ദ്രനിൽ ചന്ദ്രയാൻ 3ന് ശേഷമുള്ള രണ്ടാം രാത്രി തുടങ്ങി. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉണരുമോ...

ചന്ദ്രനിൽ ചന്ദ്രയാൻ 3ന് ശേഷമുള്ള രണ്ടാം രാത്രി തുടങ്ങി. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉണരുമോ എന്ന കാത്തിരിപ്പിൽ ശാസ്ത്ര ലോകം

40

തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രൻ 3 ദൗത്യത്തിന്റെ വിജയത്തിന് ശേഷം ചന്ദ്രനിൽ രണ്ടാം രാത്രി തുടങ്ങി. ഇന്ത്യ ചന്ദ്രനിലേക്ക് അയച്ച വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഭൂമിയിലെ 10 ദിവസത്തോളം നീണ്ട ചന്ദ്രനിലെ ആദ്യ പകൽ മുഴുവൻ ഗവേഷണവിവരങ്ങൾ ശേഖരിച്ച ശേഷം ഉറക്കം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഇനി ഉണരാനുള്ള സാധ്യത കുറവാണെങ്കിലും ഭൂമിയിലെ 14 ദിവസങ്ങൾക്കു തുല്യമായ രണ്ടാം ചാന്ദ്ര രാത്രിക്ക് ശേഷം വീണ്ടും ചന്ദ്രനിൽ സൂര്യോദയമാകുമ്പോൾ ഐഎസ്ആർഒ വിക്രമിനെയും പ്രഗ്യാനെയും ഉണർത്താൻ ശ്രമം തുടരും. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ കഴിഞ്ഞ മാസം 4നു മുൻപു പ്രഗ്യാനും വിക്രമും സാക്ഷാത്കരിച്ചിരുന്നു. ചന്ദ്രനിലെ ഒരു രാത്രി കഴിഞ്ഞ് പ്രഗ്യാനും വിക്രമും ഉണർന്നിരുന്നെങ്കിൽ അത് ചന്ദ്രയാൻ ദൗത്യത്തിനു ഇരട്ടി നേട്ടമാകുമായിരുന്നു. എന്നാൽ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തിക്കാനുള്ള സാധ്യത കുറവാണെന്ന് ഐഎസ്ആർഒ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Previous articleമൊഴികൾ പോലീസ് പൊളിച്ചു: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച ഹരിദാസൻ ഒളിവിൽ
Next articleഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്