Home News Kerala News കറന്റ് വരാനായി തോട്ടി ഉപയോഗിച്ച് ലൈനിൽ തട്ടി; ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കറന്റ് വരാനായി തോട്ടി ഉപയോഗിച്ച് ലൈനിൽ തട്ടി; ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

54

കന്യാകുമാരി: ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. കന്യാകുമാരി ആറ്റൂർ സ്വദേശിയായ ചിത്ര(48), മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്. മഴയത്ത് വീട്ടിലെ കറന്റ് പോയതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോൾ ഷോക്കേൽക്കുകയായിരുന്നു.

അശ്വിനൊപ്പം സഹോദരി ആതിരയും ഉണ്ടായിരുന്നു. അശ്വിനു ഷോക്കേറ്റത് കണ്ട ആതിര രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാൻ ശ്രമിച്ചു. ഇതോടെ ഇരുവരും ഷോക്കേറ്റ് തറയിൽ വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ നോക്കുന്നതിനിടെയാണ് ചിത്രക്കും ഷോക്ക് ഏറ്റത്. മൃതദേഹങ്ങൾ കുഴിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Previous articleക്രിക്കറ്റ് ലോകകപ്പ് ആരവത്തിന് ഇനി ഒരുനാൾ: ആദ്യ മത്സരം ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിൽ
Next articleമൊഴികൾ പോലീസ് പൊളിച്ചു: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച ഹരിദാസൻ ഒളിവിൽ