Home News Kerala News സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

84

തിരുവനന്തപുരം: സിപിഐഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് അന്ത്യം സംഭവിച്ചത്.ട്രേഡ് യൂണിയൻ രം​ഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം.

സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുൻ അംഗമാണ്. മൂന്ന് തവണ നിയമസഭാംഗമായിട്ടുണ്ട്. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി വിജയിച്ചത്. 1979ൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. 2016-21 കാലത്ത് കയർ അപക്സ് ബോഡി അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

Previous articleലൈംഗിക പീഡനക്കേസ്; ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ
Next articleസാഹിത്യത്തിനുള്ള നൊബേൽ ജോൺ ഫോസെയ്ക്ക്