Home Sports ചാമ്പ്യന്മാരോട് പകരം വീട്ടി കിവീസ്; ആദ്യമത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം

ചാമ്പ്യന്മാരോട് പകരം വീട്ടി കിവീസ്; ആദ്യമത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം

49

അഹമ്മദാബാദ്: ഐ സി സി ക്രിക്കറ്റ്‌ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കിവീസ് പടയ്ക്ക് തകർപ്പൻ ജയം. നിലവിലെ ഏകദിനത്തിലെയും ട്വന്റി 20യിലെയും ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെയാണ് ന്യൂസിലൻഡ് വിജയം നേടിയത്.മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ലോകകപ്പിലെ ആദ്യ പന്ത് എറിഞ്ഞത് ന്യൂസിലൻഡിന്റെ പേസർ ട്രെന്റ് ബോൾട്ട് ആണ്. ആദ്യ പന്ത് നേരിട്ട‌ ജോണി ബെയർസ്റ്റോ റൺസൊന്നും നേടിയില്ല. രണ്ടാം പന്തിൽ ബോൾട്ടിനെ ബെയർസ്റ്റോ ലോകകപ്പിലെ ആദ്യ സിക്സ് അടിച്ചെടുത്തു.

എട്ടാം ഓവറിലെ നാലാം പന്തിലാണ് ന്യൂസിലൻഡ് ആദ്യ വിക്കറ്റ് എടുത്തത്. ഇം​ഗ്ലണ്ട് ഓപ്പണർ ഡേവിഡ് മലാനെ മാറ്റ് ഹെൻറി പുറത്താക്കി. 50 ഓവറിൽ ഇം​ഗ്ലണ്ട് 9ന് 282 റൺസിൽ ഇന്നിം​ഗ്സ് അവസാനിപ്പിച്ചത്.മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് ഓപ്പണർ വിൽ യങ്ങിനെ തുടക്കം തന്നെ നഷ്ടമായി. എന്നാൽ രവീന്ദ്ര ആയിരുന്നു കിവീസ് പടയുടെ ആക്രമണം അഴിച്ചുവിട്ടത്. 36.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവിസ് ജയം സ്വന്തമാക്കി. 121 പന്തിൽ ഡെവോൺ കോൺവേ 152 റൺസെടുത്തു. 96 പന്ത് നേരിട്ട രച്ചിൻ രവീന്ദ്ര 123 റൺസും നേടി.

Previous article‘തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവ്’; മുഖ്യമന്ത്രി
Next articleപൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം; യുവാവ് ആശുപത്രിയിൽ