Home News Kerala News ലൈംഗിക പീഡനക്കേസ്; ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ

ലൈംഗിക പീഡനക്കേസ്; ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ

97

ചെന്നൈ: ലൈംഗിക പീഡനക്കേസിൽ നടനും മോഡലുമായ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. കസ്റ്റംസ് വിഭാഗമാണ് ഷിയാസിനെ പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ കസ്റ്റംസ് വിവരമറിയിച്ചു. ഷിയാസിനെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

താരത്തിനെതിരായ പീഡന പരാതിയിൽ എറണാകുളത്തും പൊലീസ് അന്വേഷണം നടത്തും. ചന്തേരയിലെ പൊലീസ് എറണാകുളത്ത് എത്തിയാണ് അന്വേഷണം നടത്തുക. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കാസർഗോഡ് പടന്ന സ്വദേശിനിയായ യുവതി പരാതി നൽകിയിരുന്നത്. കാസർഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നും യുവതി പരാതിയിൽ പറയുന്നു. കൂടാതെ യുവതിയിൽ നിന്ന് ഷിയാസ് കരീം 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തും.

Previous articleലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; കെപിസിസി സംയുക്ത യോഗം ഇന്ന്
Next articleസിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു