Home Sports ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം; ജപ്പാനെ തകർത്തു

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം; ജപ്പാനെ തകർത്തു

48

ഹാങ്ചൗ: 19-ാ മത് ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. പുരുഷ ഹോക്കിയിൽ ഫൈനലിൽ ജപ്പാനെ തകർത്താണ് ഇന്ത്യയുടെ സ്വർണ നേട്ടം. ഒന്നിനെതിരെ അഞ്ചു ​ഗോളുകൾക്കാണ് ജപ്പാനെ പരാജയപ്പെടുത്തിയത്. ഇതോടെ പാരീസ് ഒളിമ്പിക്സിനുള്ള യോ​ഗ്യതയും ഇന്ത്യ നേടി.ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ 22-ാം സ്വർണമാണിത്. ഇന്ത്യയ്ക്കായി ഹർമൻപ്രീത് രണ്ടു ​ഗോളുകൾ വീതം നേടിയപ്പോൾ മൻപ്രീത് സിങ്, അമിത് രോഹിദാസ്, അഭിഷേക് എന്നിവർ ഓരോ​ഗോൾ വീതം നേടി.

100 മെഡൽ എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യ ഇതിനോടകം 93 മെഡലുകൾ നേടി കഴിഞ്ഞു. 22 സ്വർണം, 34 വെള്ളി, 37 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം.

Previous articleഏഷ്യൻ ഗെയിംസ്: ചരിത്ര നേട്ടത്തിനരികിൽ ഇന്ത്യ
Next articleസംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത