Home Sports ഏഷ്യൻ ഗെയിംസ്: ചരിത്ര നേട്ടത്തിനരികിൽ ഇന്ത്യ

ഏഷ്യൻ ഗെയിംസ്: ചരിത്ര നേട്ടത്തിനരികിൽ ഇന്ത്യ

64

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കായിക താരങ്ങൾ സ്വപ്ന നേട്ടത്തിനരികിൽ. ഏഷ്യൻ ഗെയിംസിൽ 100 മെഡലുകൾ എന്ന ചരിത്രനേട്ടം ഇന്ത്യ ഉറപ്പിച്ചു കഴിഞ്ഞു. ഇതുവരെ 92 മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. ഇനി നടക്കാനിരിക്കുന്ന ഒൻപത് ഫൈനൽ മത്സരങ്ങളിൽ തോറ്റാലും ജയിച്ചാലും ഇന്ത്യയ്ക്ക് മെഡൽ ലഭിക്കും. ആ ഒൻപത് മെഡലുകൾ സ്വര്ണമെഡലുകളാണോ, വെള്ളിമെഡലുകളാണോ എന്ന കാത്തിരിപ്പിലാണ് കായിക ലോകം. അമ്പെയ്ത്തിൽ മൂന്ന് മെഡലുകളും കബഡിയിൽ രണ്ട് മെഡലുകളും ബാഡ്മിന്റൻ, ക്രിക്കറ്റ്, ഹോക്കി, ബ്രിജ് എന്നിവയിൽ ഓരോ മെ‍ഡലുകള്‍ വീതവുമാണ് ഇന്ത്യയ്ക്ക് ഉറപ്പുള്ള മെഡലുകൾ.

പുരുഷ ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടി. ചൈനീസ് താരം ലീ ഷെഫിങ്ങിനോട് 16–21,9–21 എന്ന സ്കോറിനാണ് പ്രണോയ് തോറ്റത്. അമ്പെയ്ത്ത് റീകർവ് ടീം ഇനത്തില്‍ ഇന്ത്യൻ പുരുഷ ടീം സെമിയിലെത്തി. ഷൂട്ട് ഓഫിൽ മംഗോളിയയെ തോൽപിച്ചാണ് അതാനു ദാസ്, ഭിരാജ്, തുഷാർ എന്നിവർ സെമിയിലെത്തിയത്. വനിതകളുടെ 76 കിലോ വിഭാഗം ഗുസ്തിയിൽ കിരൺ ബിഷ്ണോയ്ക്കു വെങ്കലം. മംഗോളിയൻ താരത്തെ 6–3നാണ് കിരൺ കീഴടക്കിയത്. ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‍രംഗ് പുനിയ സെമിയില്‍ തോറ്റു. ഇറാന്റെ മുൻ ലോകചാംപ്യൻ റഹ്മാൻ അമോസാദ്കയ്‍ലിയോടാണ് ബജ്‌രംഗ് 1–8ന് തോറ്റത്. വെങ്കല മെ‍ഡലിനായി താരം മത്സരിക്കും. 57 കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ അമന്‍ സെഹ്‍റാവത്ത് ജപ്പാന്റെ തോഷിഹിരോ ഹസെഗാവയോടു തോറ്റു. സെമിയിൽ 10–12നാണ് അമന്റെ തോൽവി.

Previous articleറേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ: സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്
Next articleഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം; ജപ്പാനെ തകർത്തു