Home News Kerala News വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ; ഷെന്‍ ഹുവാ-15 ഗുജറാത്തില്‍ നിന്ന് പുറപ്പെട്ടു

വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ; ഷെന്‍ ഹുവാ-15 ഗുജറാത്തില്‍ നിന്ന് പുറപ്പെട്ടു

52

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ ഗുജറാത്തിൽ നിന്ന് യാത്ര തിരിച്ചു. ചൈനീസ് കപ്പലായ ഷെന്‍ ഹുവാ -15 ആണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും ഇന്ന് കേരളത്തിലേക്ക് യാത്ര ആരംഭിച്ചത്. ഒക്ടോബര്‍ 11ഓടെ കപ്പല്‍ കേരള തീരത്ത് എത്തും.ഒക്ടോബര്‍ 14ഓടെ വിഴിഞ്ഞം പുറംകടലില്‍ എത്തുന്ന തരത്തിലാണ് യാത്രയുടെ ക്രമീകരണം. ഒക്ടോബര്‍ 15നാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തുന്ന ചടങ്ങ്.

ഷാങ്ഹായ് തുറമുഖത്ത് നിന്ന് ആഗസ്റ്റ് 31ന് യാത്ര തുടങ്ങിയ കപ്പൽ, 29നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തിയത്. ചൈനയില്‍നിന്നും ക്രെയിനുകളുമായാണ് ഷെന്‍ഹുവാ -15 എത്തുന്നത്. ഈ ചരക്ക് കപ്പലടക്കമുള്ളവയെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള ടഗ്ഗുകളും കഴിഞ്ഞദിവസം എത്തിയിരുന്നു. ഒക്ടോബർ 15ന് വൈകിട്ട് നാലുമണിക്കാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം നൽകുക. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്വീകരണച്ചടങ്ങിൽ പങ്കെടുക്കും.

Previous articleന്യൂസ് ക്ലിക് റെയ്ഡ്; കേരളത്തിലും ഡൽഹി പൊലീസിന്റെ പരിശോധന
Next articleസിക്കിമിലെ മിന്നല്‍ പ്രളയം; മരണ സംഖ്യ 40 കടന്നു ​