Home News Kerala News വെള്ളിയാഴ്‌ച ദിവസത്തെ പരീക്ഷകൾ: മുസ്ലിം സംഘടനകളുടേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത

വെള്ളിയാഴ്‌ച ദിവസത്തെ പരീക്ഷകൾ: മുസ്ലിം സംഘടനകളുടേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത

46

മലപ്പുറം: വെള്ളിയാഴ്‌ച ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന്‌ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ പ്രതിഷേധം. മലയാളത്തിലെ ഒരു പ്രമുഖ വാർത്താചാനലിന്റെ പേരിലാണ് ഇത്തരം ഒരു വാർത്താ കാർഡ്‌ ഇറക്കിയിരുന്നത്‌. ഈ വർത്തകാടിന്റെ ചുവടുപിടിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർത്തുകയുംചെയ്‌തു. എന്നാൽ മുസ്ലിം സംഘടനകൾ ഇങ്ങനൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന്‌ സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ (എസ്‌കെഎസ്‌എസ്‌എഫ്‌ )സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സത്താർ പന്തല്ലൂർ ഫെയ്‌സ്‌ ബുക്ക്‌ കുറിപ്പിലൂടെ പറഞ്ഞു.

വെള്ളിയാഴ്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവയ്‌ക്കണമെന്ന് ഇന്നുവരെ ഒരു മുസ്ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ലെന്നും, വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് തടസ്സമുണ്ടാവുന്ന രീതിയിൽ പരീക്ഷ വന്നാൽ അതിന്റെ സമയം ക്രമീകരിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടാറു ള്ളതെന്നും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ മന്ത്രി വിളിച്ചുചേർത്ത മുസ്ലിം സംഘടനകളുടെ യോഗത്തിലും ഇത്തരം ഒരു ആവശ്യമുയർന്നിട്ടില്ലെന്ന്‌ സത്താർ പന്തല്ലൂർ പറഞ്ഞു. കഴിഞ്ഞദിവസം വന്ന തലശേരി അതിരൂപതയുടെ പ്രസ്താവനയ്‌ക്ക് തൂക്കമൊപ്പിക്കാൻ ഇത്തരം വൃത്തികേടുകളുമായി പത്രപ്രവർത്തകർ വരുന്നത് മോശമാണ്. മുസ്ലിം സംഘടനകൾ അവരുടെ ആവശ്യങ്ങൾ പറയുമ്പോൾ വളച്ചുകെട്ടില്ലാതെ കൊടുത്താൽ മതി. വെറുതെ മുറത്തിൽ കേറി കൊത്താൻ വരരുതെന്നും സത്താർ പന്തല്ലൂർ ഓർമ്മിപ്പിച്ചു.
ഞായറാഴ്‌ച സ്‌കൂൾ കായികമേള വേണ്ടെന്ന്‌ തലശേരി അതിരൂപത ബിഷപ്പ് പറഞ്ഞതായി മറ്റൊരു ചാനലിന്റെ വാർത്താ കാർഡ്‌ വന്നിരുന്നു. പിന്നാലെയാണ്‌ മുസ്ലിം സംഘടനകൾ വെള്ളിയാഴ്‌ച ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു എന്നതരത്തിൽ കാർഡ്‌ വന്നത്‌.

Previous articleപലിശനിരക്ക് മാറില്ല: റിപ്പോ 6.5 ശതമാനത്തിൽ തുടരും
Next articleതടവറയിലേയ്ക്ക് നൊബേൽ സമ്മാനം: സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇറാനിൽ തടവിലുള്ള നർഗേസ്‌ മൊഹമ്മദിക്ക്‌