Home News World News തടവറയിലേയ്ക്ക് നൊബേൽ സമ്മാനം: സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇറാനിൽ തടവിലുള്ള നർഗേസ്‌ മൊഹമ്മദിക്ക്‌

തടവറയിലേയ്ക്ക് നൊബേൽ സമ്മാനം: സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇറാനിൽ തടവിലുള്ള നർഗേസ്‌ മൊഹമ്മദിക്ക്‌

55

ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മൊഹമ്മദിക്ക്. ഇറാ നിലെ സ്ത്രീകളുടെ വിമോചനത്തിനും, അവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങൾക്കാണ് പുരസ്‌കാരം. ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളെ തുടർന്ന് അറസ്റ്റിലായ നർഗേസ് മൊഹമ്മദി ഇപ്പോൾ ജയിൽ വാസമനുഭവിക്കുകയാണ്. മനുഷ്യാവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നർഗേസ് മുഹമ്മദി. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് നർഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്. ജയിലിൽ വച്ചാണ് അവർ പുരസ്കാര വാർത്ത അറിഞ്ഞത്.

ഇറാനിലെ സ്ത്രീപീഡനത്തിന് എതിരെയും, എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നർഗേസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്കാരമെന്ന്, നൊബേൽ പുരസ്കാര കമ്മിറ്റി ഓസ്‌ലോയിൽ അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും ശരീരം പൂർണമായും മറച്ച് സ്ത്രീകൾ പൊതുവിടങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾക്കും എതിരെയാണ് നർഗേസിന്റെ പോരാട്ടമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

Previous articleവെള്ളിയാഴ്‌ച ദിവസത്തെ പരീക്ഷകൾ: മുസ്ലിം സംഘടനകളുടേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത
Next articleറേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ: സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്