Home News Kerala News ന്യൂസ് ക്ലിക് റെയ്ഡ്; കേരളത്തിലും ഡൽഹി പൊലീസിന്റെ പരിശോധന

ന്യൂസ് ക്ലിക് റെയ്ഡ്; കേരളത്തിലും ഡൽഹി പൊലീസിന്റെ പരിശോധന

53

പത്തനംതിട്ട: മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിൽ നടന്ന റെയ്ഡിനെ തുടർന്ന് കേരളത്തിലും പരിശോധന. ന്യൂസ്‌ ക്ലിക്ക് ജീവനക്കാരിയുടെ വീട്ടിലാണ് ഡൽഹി പൊലീസ് പരിശോധന നടത്തിയത്. ന്യൂസ് ക്ലിക് വീഡിയോഗ്രാഫർ അനുഷ പോളിന്റെ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിൽ നടന്ന പരിശോധനയിൽ ലാപ്ടോപ്പും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. അനുഷയുടെ മൊഴി രേഖപ്പെടുത്തി. കേരള പൊലീസിനെ അറിയിച്ച ശേഷമാണ് പരിശോധന നടന്നത്.

ചൈനീസ് അനുകൂല പ്രചാരണം നടത്തുന്നതിനായി വിദേശഫണ്ട് കൈപ്പറ്റിയെന്നാണ് ന്യൂസ്‌ ക്ലിക്കിനെതിരെയുള്ള കേസ്. സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഡൽഹി പൊലീസിന്റെ എഫ്ഐആറില്‍ ഉള്ളത്. സ്ഥാപനത്തിൽ നടത്തിയ റെയ്ഡിനെ തുടർന്ന് ബുധനാഴ്ചയാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായത്.

Previous articleസംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Next articleവിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ; ഷെന്‍ ഹുവാ-15 ഗുജറാത്തില്‍ നിന്ന് പുറപ്പെട്ടു