Home News Kerala News സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

41

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 11 മണി വരെ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. രണ്ടു വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളിലുണ്ടായ തകരാറാണ് കാരണം. ജനങ്ങള്‍ വൈദ്യുതി ഉപഭോഗം കുറക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.ഇടുക്കി, കൂടംകുളം നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ മൂലം വൈദ്യുതി ലഭ്യതയില്‍ പെട്ടെന്ന് കുറവ് നേരിട്ടിരിക്കുകയാണ്. ഈ കുറവ് നികത്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കെഎസ്ഇബിയുടെ തീരുമാനം.

Previous articleഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം; ജപ്പാനെ തകർത്തു
Next articleന്യൂസ് ക്ലിക് റെയ്ഡ്; കേരളത്തിലും ഡൽഹി പൊലീസിന്റെ പരിശോധന