Home News Kerala News റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ: സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്

റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ: സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്

40

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം സംഘടിപ്പിക്കാന്‍ യുഡിഎഫ്. ഒക്ടോബര്‍ 18 നാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കുക. അര ലക്ഷം പേര്‍ ഉപരോധ സമരത്തില്‍ അണിനിരക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന പേരിലാണ് പ്രക്ഷോഭം. സര്‍ക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുമെന്നും എംഎം ഹസന്‍ പറഞ്ഞു. സഹകരണ മേഖലയിലെ തട്ടിപ്പിനെതിരെ ഒക്ടോബര്‍ 16 ന് സഹകാരി സംഗമവും യുഡിഎഫ് സംഘടിപ്പിക്കും

Previous articleതടവറയിലേയ്ക്ക് നൊബേൽ സമ്മാനം: സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇറാനിൽ തടവിലുള്ള നർഗേസ്‌ മൊഹമ്മദിക്ക്‌
Next articleഏഷ്യൻ ഗെയിംസ്: ചരിത്ര നേട്ടത്തിനരികിൽ ഇന്ത്യ