Home News Kerala News ഇടുക്കി ചിന്നക്കനാലില്‍ വാഹനാപകടം: തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

ഇടുക്കി ചിന്നക്കനാലില്‍ വാഹനാപകടം: തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

38

ഇടുക്കി: ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടം. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

ഇന്ന് രാവിലെയാണ് സംഭവം. അപകടസ്ഥലത്ത് ആള്‍താമസം ഇല്ലാത്തതിനാല്‍ പാപ്പാത്തിച്ചോലയില്‍നിന്ന് ആളുകളെത്തിയാണ് ഇവരെ രക്ഷപെടുത്തിയത്. തൊഴിലാളികളുമായി തോട്ടത്തിലേക്ക് പോയ ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. സൂര്യനെല്ലിയില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറുള്‍പ്പെടെ ഒന്‍പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

Previous articleഅഫ്ഗാനിസ്ഥാന്റെ പ്രതിരോധകോട്ട തകർത്ത് മഴ: ക്രിക്കറ്റിൽ ഇന്ത്യയ്ക്കു സ്വർണം
Next articleഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി