Home News Kerala News പീഡന പരാതി; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പീഡന പരാതി; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി

53

കാസര്‍കോട്: ഫിറ്റ്നസ് ട്രെയിനറുടെ പീഡന പരാതിയില്‍ നടന്‍ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് ദിവസം മുമ്പ് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടികൂടിയിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം 11 മണിയോടെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചന്തേര പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തില്‍ ഷിയാസ് കരീമിനെ കസ്റ്റംസ് തടഞ്ഞത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഹൈക്കോടതി ഉത്തരവ് കാണിച്ച് ഉപാധികളോടെ വിട്ടയക്കാനാണ് നിര്‍ദേശം.

Previous articleസിക്കിമിലെ മിന്നല്‍ പ്രളയം; മരണ സംഖ്യ 40 കടന്നു ​
Next articleമുനമ്പത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം: ഒരാളുടെ മൃതദേഹം കണ്ടെത്തി