Home Sports പോരാളികളായി കോലിയും രാഹുലും; മുട്ടുമടക്കി ഓസിസ് പട

പോരാളികളായി കോലിയും രാഹുലും; മുട്ടുമടക്കി ഓസിസ് പട

46

ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 200 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 41.2 ഓവറിലാണ് ഇന്ത്യ മറികടന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കു തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഇഷാൻ കിഷനെയും രോഹിത് ശർമ്മയെയും ശ്രേയസ് അയ്യറേയും അനായാസം കളത്തിൽ നിന്ന് പറഞ്ഞയക്കാൻ ഓസ്ട്രേലിയക്ക് കഴിഞ്ഞു. ഇഷാൻ കിഷനെ കാമറൂൺ ഗ്രീനിൻ്റെ കൈകളിലെത്തിച്ച് മിച്ചൽ സ്റ്റാർക്ക് വിക്കറ്റ് വേട്ട ആരംഭിച്ചപ്പോൾ രോഹിതിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയ ഹേസൽവുഡ് അയ്യരെ ഡേവിഡ് വാർണറിൻ്റെ കൈകളിൽ എത്തിച്ചു.

നിരാശയിലായ ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് നാലാം വിക്കറ്റിൽ ഒത്തുചേർന്ന കോലിയും രാഹുലും ചേർന്ന് വളരെ സാവധാനം ഇന്ത്യയെ മുന്നോട്ടുനയിക്കുകയായിരുന്നു. എങ്കിലും ഇഴഞ്ഞു നീങ്ങിയ കളിയിൽ 76 പന്തിൽ കോലിയും 72 പന്തിൽ രാഹുലും ഫിഫ്റ്റി തികച്ചു. തുടർന്ന് കോലി ഔട്ട്‌ ആയെങ്കിലും ക്രീസിൽ തുടർന്ന രാഹുൽ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചു.ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ 49.3 ഓവറിൽ വിക്കറ്റ് 199 റൺസ് നേടുന്നതിനിടെ ഓൾ ഔട്ടായി. ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറയും കുൽദീപും രണ്ട് വിക്കറ്റ് വീതം നേടി.

Previous articleപെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ
Next articleഅഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്