Home News Kerala News വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

48

തിരുവനന്തപുരം: 47-ാമത് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. അസാധാരണമായ രചനാശൈലിയാണ് കൃതിക്കുള്ളത്, ഇത്ര ബൃഹത്തായ ആത്മകഥ അപൂർവമെന്നും ജൂറി വിലയിരുത്തി.വയലാറിന്റെ ചരമദിനമായ ഒക്ടോബർ 27ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Previous articleഇന്ത്യ ഇന്ന് ആദ്യ പോരിനിറങ്ങുന്നു; മത്സരം ഓസ്ട്രേലിയക്കെതിരെ
Next articleഈജിപ്തിൽ പൊലീസ് ഉദ്യോഗസ്ഥൻ രണ്ട് ഇസ്രയേൽ വിനോദസഞ്ചാരികളെ വെടിവച്ചു കൊന്നു