Home News Kerala News തിരുവനന്തപുരത്ത് ബ്രൂസെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ബ്രൂസെല്ല സ്ഥിരീകരിച്ചു

117

തിരുവനന്തപുരം: തലസ്ഥാനത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചിരിക്കുന്നത്. കന്നുകാലിയിൽ നിന്ന് രോഗം പകർന്നെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.

പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഉടൻ ചികിത്സ ആരംഭിക്കും. കുറച്ച് ആഴ്ചകൾ മുതൽ മാസങ്ങൾക്കകം തന്നെ ബ്രൂസെല്ല രോഗം ഭേദമാകും. മരണനിരക്ക് 2% ആണ്.

Previous articleസർക്കാരിനെ വെല്ലുവിളിച്ച് ഗവർണർ: ബില്ലുകളുടെ കാര്യത്തിൽ സർക്കാർ കോടതിയിൽ പോകട്ടെയെന്ന് ആരിഫ് മൊഹമ്മദ് ഖാൻ
Next articleസാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ ക്ലോഡിയ ഗോള്‍ഡിന്