Home News World News സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ ക്ലോഡിയ ഗോള്‍ഡിന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ ക്ലോഡിയ ഗോള്‍ഡിന്

59

സ്റ്റോക്ക്‌ഹോം: 2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക ചരിത്രകാരിയും തൊഴില്‍ സാമ്പത്തിക വിദഗ്ധയുമായ ക്ലോഡിയ ഗോള്‍ഡിന്. തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ സാധ്യതകളെ കുറിച്ചുള്ള പഠനത്തിനാണ് അംഗീകാരം.

സാമ്പത്തിക ശാസ്ത്ര രംഗത്തെ സംഭാവനയ്ക്ക് നൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് ഗോള്‍ഡിന്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ്.ഗോള്‍ഡിന്റെ ഗവേഷണം സ്ത്രീ തൊഴില്‍ ശക്തി, വരുമാനത്തിലെ ലിംഗ വ്യത്യാസം, വരുമാന അസമത്വം, സാങ്കേതിക മാറ്റം, വിദ്യാഭ്യാസം, കുടിയേറ്റം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

Previous articleതിരുവനന്തപുരത്ത് ബ്രൂസെല്ല സ്ഥിരീകരിച്ചു
Next articleസംസ്ഥാനത്ത് 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി; ധനമന്ത്രി