Home News Kerala News സംസ്ഥാനത്ത് 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി; ധനമന്ത്രി

സംസ്ഥാനത്ത് 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി; ധനമന്ത്രി

39

തിരുവനന്തപുരം: കേരളത്തിൽ സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആറ് ജില്ലകളിലാണ് നിർമാണം നടക്കുക. 77.65 കോടി രൂപയാണ് പാലത്തിന്റെ നിർമാണച്ചെലവെന്നും ധനമന്ത്രി വ്യക്തമാക്കി.ഇതിൽ 48.38 കോടി നേരത്തെ അനുവദിച്ചിരുന്നു.

34.26 കോടി രൂപ കൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിർവഹണ ഘട്ടത്തിലേക്ക്‌ കടക്കാനാകുമെന്ന്‌ ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.കണ്ണൂർ(കണ്ണപുരം, ചെറുകുന്ന്‌, മുഴുപ്പിലങ്ങാട്‌ ബീച്ച്‌, മുക്കം), തൃശൂർ(വേലക്കുട്ടി/ആറ്റൂർ ഗേറ്റ്‌, ഒല്ലൂർ), കോഴിക്കോട്(വെള്ളയിൽ), കോട്ടയം(കോതനല്ലൂർ), കൊല്ലം (ഇടകുളങ്ങര, പോളയത്തോട്‌), തിരുവനന്തപുരം(അഴൂർ) തുടങ്ങിയ സ്ഥലങ്ങളിലാണ് മേൽപ്പാലങ്ങളുടെ നിർമാണം.

Previous articleസാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ ക്ലോഡിയ ഗോള്‍ഡിന്
Next articleവീണ്ടും ട്വിസ്റ്റ്; പറഞ്ഞത് നുണ, അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് സമ്മതിച്ച് ഹരിദാസ്