Home News World News ഇസ്രയേലില്‍ പരുക്കേറ്റ മലയാളി നഴ്സ് അപകടനില തരണം ചെയ്തു. ശനിയാഴ്ച ഉച്ചയോടെ നടന്ന റോക്കറ്റാക്രമണത്തിലാണ് ഷീജക്ക്...

ഇസ്രയേലില്‍ പരുക്കേറ്റ മലയാളി നഴ്സ് അപകടനില തരണം ചെയ്തു. ശനിയാഴ്ച ഉച്ചയോടെ നടന്ന റോക്കറ്റാക്രമണത്തിലാണ് ഷീജക്ക് പരുക്കേറ്റത്

48

ടെല്‍ അവീവ്: ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ പരുക്കേറ്റ പരിക്കേറ്റ മലയാളി നഴ്സ് ഷീജാ ആനന്ദ് അപകടനില തരണം ചെയ്തു. കൈക്കും കാലിനും പരിക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ഷീജ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ഷീജക്ക് റോക്കറ്റാക്രമണത്തില്‍ പരുക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം ഷീജയെ കൂടുതല്‍ പരിചരണത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനിടെയാണ് ഷീജയ്ക്ക് മിസൈല്‍ ആക്രമണത്തില്‍ പരുക്കേറ്റത്. ഈ സമയം ഷീജ ഭര്‍ത്താവ് ആനന്ദുമായി വീഡിയോ കോളിലായിരുന്നു. പുറത്ത് വലിയശബ്ദം കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഉടന്‍ ഫോണ്‍ സംഭാഷണം നിലയ്ക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ഷീജ ജോലിചെയ്യുന്ന വീട്ടിലെ ആളുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. നിലവില്‍ ശസ്ത്രക്രിയകഴിഞ്ഞ് ടെല്‍ അവീവ് ആശുപത്രിയില്‍ ഷീജ ചികിത്സയിലാണ്.

Previous articleവനിതാ സംവരണ ബില്‍ നടപ്പാക്കാൻ കോൺഗ്രസ്സ്: 2024ൽ അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി സെന്‍സ് നടപ്പാക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ
Next articleസർക്കാരിനെ വെല്ലുവിളിച്ച് ഗവർണർ: ബില്ലുകളുടെ കാര്യത്തിൽ സർക്കാർ കോടതിയിൽ പോകട്ടെയെന്ന് ആരിഫ് മൊഹമ്മദ് ഖാൻ