Home News National news ജമ്മു കശ്മീരിൽ മഞ്ഞിടിച്ചിൽ; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിൽ മഞ്ഞിടിച്ചിൽ; സൈനികന് വീരമൃത്യു

40

ലഡാക്ക്: ജമ്മു കാശ്മീരിൽ കനത്ത മഞ്ഞിടിച്ചിലിനെ തുടർന്ന് ഒരു സൈനികന് വീരമൃത്യു. മൂന്ന് പേരെ കാണാതായി. ലഡാക്കിലെ മൗണ്ട് കുനിയിലാണ് മഞ്ഞിടിച്ചിൽ ഉണ്ടായത്. പതിവ് പരിശീലനത്തിന്റെ ഭാഗമായി കൊടുമുടി കയറുന്നതിനിടെയാണ് അപകടം. ഹൈ ഓൾട്ടിഡ്യൂട് വാർഫെയർ സ്‌കൂൾ, കരസേനയുടെ ആർമി അഡ്വഞ്ചർ വിംഗ് എന്നീ വിഭാഗങ്ങളിലുള്ള 40 അംഗ സൈനികരാണ് പരിശീലനത്തിനുണ്ടായിരുന്നത്. പ്രതികൂല കാലാവസ്ഥയിലും തെരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Previous articleസിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ
Next articleചുറ്റിലും പാർശ്വവൽക്കരിക്കപ്പെട്ട സഹപ്രവർത്തകരുടെ കബന്ധങ്ങൾ: മടുത്തു, രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു. വൈറലായി കോൺഗ്രസ്സ് നേതാവിന്റെ കുറിപ്പ്