Home News Kerala News തൃശ്ശൂരിൽ ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി

തൃശ്ശൂരിൽ ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി

68

തൃശ്ശൂർ: ചാലക്കുടിയിൽ ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ആത്മഹത്യ ചെയ്തു. മാള എരവത്തൂർ കൊച്ചുകടവ് പാണംപറമ്പിൽ നന്ദകുമാർ (62), ഭാര്യ ബിന്ദു (55) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിന് മുന്നിലേക്കാണ് ഇവർ ചാടിയത്. സാമ്പത്തിക ബുദ്ധിമുട്ടാണ് മരണ കാരണമെന്നാണ് വിവരം. സംഭവത്തിൽ കൊരട്ടി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Previous articleഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം; നവംബർ 1 മുതൽ പ്രാബല്യത്തിൽ
Next articleവ്യാജ നിയമന തട്ടിപ്പ് ആരോപണം; കെ.പി ബാസിത് അറസ്റ്റിൽ