Home News Kerala News വ്യാജ നിയമന തട്ടിപ്പ് കേസ്: അഡ്വ.റയീസ് പൊലീസ് കസ്റ്റഡിയിൽ

വ്യാജ നിയമന തട്ടിപ്പ് കേസ്: അഡ്വ.റയീസ് പൊലീസ് കസ്റ്റഡിയിൽ

41

തിരുവനന്തപുരം: വ്യാജ നിയമന തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയായ കോഴിക്കോട്‌ സ്വദേശി അഡ്വ. എം കെ റയീസിനെ തിരുവനന്തപുരം ജെഎഫ്എം കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തെ അറസ്റ്റിലായ അഡ്വ. റയീസ് റിമാൻഡിലായിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ നടത്തിയ വ്യാജ നിയമന തട്ടിപ്പ് കേസിൽ ആയുഷ്‌ മിഷന്റെ പേരിൽ വ്യാജ മെയിൽ ഐഡി നിർമിച്ചത് റയിസാണെന്നാണ് പോലീസിന്റെ നിഗമനം. റയീസിന്റെ ഫോണിൽ നിർണായക വിവരങ്ങളുണ്ടെന്ന്‌ റിമാൻഡ്‌ റിപ്പോർട്ടിൽ പറയുന്നു. ഈ ഫോൺ ഒന്നാംപ്രതി അഖിൽ സജീവും ഉപയോഗിച്ചിരുന്നു. ഹരിദാസ്‌, അഖിൽ സജീവ്‌, ബാസിത്‌ എന്നിവരെ ഇതിൽനിന്ന്‌ നിരന്തരം വിളിച്ചിട്ടുമുണ്ടെന്ന് കുറ്റപത്രത്തിൽ പോലീസ് ചൂണ്ടിക്കാണിച്ചട്ടുണ്ട്.

Previous articleഇസ്രയേലിലെ മലയാളികളുടെ സുരക്ഷ: കേന്ദ്രവിദേശകാര്യ മന്ത്രിയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു
Next articleഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം; നവംബർ 1 മുതൽ പ്രാബല്യത്തിൽ