Home News Kerala News സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

42

കൊച്ചി: സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിനിമകളെ ഇത്തരത്തിൽ തരംതാഴ്ത്തിക്കെട്ടുന്നതില്‍ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിക്ക് വിശദീകരണം നല്‍കിയേക്കും.ക്രിമിനല്‍, സൈബര്‍ നിയമങ്ങള്‍ അനുസരിച്ച് സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെക്കുറിച്ചാണ് അറിയിക്കേണ്ടത്.

സാമൂഹിക മാധ്യമങ്ങള്‍ വഴി റിവ്യൂ ബോംബിംഗാണ് നടക്കുന്നതെന്നാണ് അമികസ് ക്യൂറി ആദ്യ റിപ്പോര്‍ട്ട് നൽകിയത്. സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ഫോളോവര്‍മാരുള്ളവര്‍ നടത്തുന്ന നെഗറ്റീവ് റിവ്യൂ ഏഴ് ദിവസത്തേക്ക് തടയണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.ആരോമലിന്റെ ആദ്യത്തെ പ്രണയം സിനിമയുടെ സംവിധായകന്‍ മുബീന്‍ റൗഫ് ആണ് ഹര്‍ജിക്കാരന്‍. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

Previous articleവീണ്ടും ട്വിസ്റ്റ്; പറഞ്ഞത് നുണ, അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് സമ്മതിച്ച് ഹരിദാസ്
Next articleജമ്മു കശ്മീരിൽ മഞ്ഞിടിച്ചിൽ; സൈനികന് വീരമൃത്യു