Home News Kerala News വിഴിഞ്ഞത്ത് ആദ്യ കപ്പൽ 15 ന് എത്തും; മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണെന്ന് തുറമുഖമന്ത്രി

വിഴിഞ്ഞത്ത് ആദ്യ കപ്പൽ 15 ന് എത്തും; മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണെന്ന് തുറമുഖമന്ത്രി

46

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ 15 ന് എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണെന്നും മന്ത്രി പറഞ്ഞു. വിദേശ സഞ്ചാരികൾ കൂടുതലായി എത്തും. തുറമുഖത്തിന് അനുബന്ധമായി വിനോദസഞ്ചാര മേഖലയിൽ വളർച്ച ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതി ഉദ്ദേശിച്ച വേഗതയിൽ പൂർത്തിയാക്കാനായില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ സമീപ കാലത്ത് കലണ്ടർ അടിസ്ഥാനമാക്കി പ്രവർത്തിച്ചു. ഏറ്റവും വലിയ കപ്പലിന് പോലും സുഗമമായി വന്ന് പോകാം. പത്ത് നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാൽ. സ്വാഭാവിക ആഴം എന്നിവയെല്ലാം വിഴിഞ്ഞത്തിൻ്റെ നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു. പുനരധിവാസ പാക്കേജ് നടപ്പാക്കി വരുന്നു. ആരംഭഘട്ടത്തിൽ 5000 പുതിയ തൊഴിൽ അവസരങ്ങളുണ്ടാകും. റിംഗ് റോഡ് അനുബന്ധമായി വികസനം വരുമെന്നും മന്ത്രി അറിയിച്ചു.ഒക്ടോബർ നാലിന് ആണ് തുറമുഖത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ആദ്യ കപ്പൽ എത്താൻ വൈകുമെന്നതിനാൽ തീയതി മാറ്റിവെക്കുകയായിരുന്നു.

Previous articleവനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സന്യാസിനി സമൂഹം. എഫ്. സി. സി. എറണാകുളം പ്രൊവിൻസിന്റെ നേതൃത്വത്തിൽ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു
Next articleഅടുത്ത ദൗത്യത്തിലേക്ക് ചുവടു വെക്കാൻ ഇന്ത്യ; ഗഗൻയാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഈ മാസം 21ന്