Home News National news അടുത്ത ദൗത്യത്തിലേക്ക് ചുവടു വെക്കാൻ ഇന്ത്യ; ഗഗൻയാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഈ മാസം 21ന്

അടുത്ത ദൗത്യത്തിലേക്ക് ചുവടു വെക്കാൻ ഇന്ത്യ; ഗഗൻയാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഈ മാസം 21ന്

53

ബെഗളൂരൂ: ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഈ മാസം 21ന് നടക്കും. മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി ഗഗൻയാന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണം ഒക്ടോബർ 21-ന് നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വെച്ചാണ് പരീക്ഷണ വാഹനത്തിന്റെ വിക്ഷേപണം നടക്കുന്നത്.ടെസ്റ്റ് വെഹിക്കിൾ ഡെവലപ്മെന്റ് ഫ്ളൈറ്റ് (ടിവി-ഡി1) എന്ന വിക്ഷേപണ വാഹനമാണ് വിക്ഷേപിക്കുക.

ദൗത്യത്തിന്റെ ക്രൂ മൊഡ്യൂൾ പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. പരീക്ഷണ മൊഡ്യൂളിനെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുകയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ എത്തിക്കുകയും ചെയ്യും. ഈ മൊഡ്യൂൾ നാവികസേന വീണ്ടെടുക്കുകയും ചെയ്യും.കൂടാതെ, ബഹിരാകാശത്തേക്ക് കയറുമ്പോൾ പേടകത്തിന് പ്രശ്നമുണ്ടായാൽ ജീവനക്കാരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുളള ക്രൂ എസ്കേപ്പ് സംവിധാനവും ടിവി-ഡി 1 പരീക്ഷിക്കും. ടിവി-ഡി1-ന് പിന്നാലെ ടിവി-ഡി2 ഈ വർഷം തന്നെ വിക്ഷേപിച്ചേക്കും.

Previous articleവിഴിഞ്ഞത്ത് ആദ്യ കപ്പൽ 15 ന് എത്തും; മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണെന്ന് തുറമുഖമന്ത്രി
Next articleഇസ്രയേൽ- പലസ്തീൻ യുദ്ധം; കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം