Home Sports ആറാടി ഹിറ്റ്‌മാൻ; അഫ്​ഗാനെതിരെ ഇന്ത്യയ്ക്ക് രണ്ടാം ജയം

ആറാടി ഹിറ്റ്‌മാൻ; അഫ്​ഗാനെതിരെ ഇന്ത്യയ്ക്ക് രണ്ടാം ജയം

91

ഡൽഹി: ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും തകർപ്പൻ ജയം. അഫ്​ഗാനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ജയം നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്റെ 273 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു.ക്യാപ്റ്റൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിം​ഗാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. രോഹിത് ശർമയുടെ (84 പന്തിൽ 131) അതിവേഗ സെഞ്ചുറിയുടെ ബലത്തിൽ 35 ഓവറിൽ ഇന്ത്യ ജയിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് രോഹിത്-കിഷൻ കൂട്ടുക്കെട്ട് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 156 റൺസ് നേടി. വിരാട് കോലി (പുറത്താവാതെ 55), ഇഷാൻ കിഷൻ (47) റൺസും നേടി. കോലി – ശ്രേയസ് അയ്യർ (25) സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് മോശം തുടക്കമായിരുന്നു. ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമർസായ് (62) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര അഫ്ഗാൻ ബാറ്റർമാർക്ക് ഭീഷണിയുയർത്തി.

Previous articleഇസ്രയേൽ- പലസ്തീൻ യുദ്ധം; കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം
Next articleകരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ പദയാത്ര; സുരേഷ് ഗോപിക്കെതിരെ കേസ്