Home News Kerala News കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ പദയാത്ര; സുരേഷ് ഗോപിക്കെതിരെ കേസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ പദയാത്ര; സുരേഷ് ഗോപിക്കെതിരെ കേസ്

35

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ബിജെപി നടത്തിയ പദയാത്രക്കെതിരെ പൊലീസ് കേസ്. സുരേഷ് ​ഗോപി ഉൾപ്പെടെ 500 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ​ഗതാ​ഗത തടസം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തൃശൂർ ടൗൺ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഈ മാസം രണ്ടിനാണ് സുരേഷ് ​ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പദയാത്ര സംഘടിപ്പിച്ചത്.

കരുവന്നൂരിലെ കേസിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത പദയാത്രയുടെ സമാപനം സമ്മേളനം എം ടി രമേശാണ് ഉദ്ഘാടനം ചെയ്തത്. കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരം വരെയായിരുന്നു പദയാത്ര നടത്തിയത്

Previous articleആറാടി ഹിറ്റ്‌മാൻ; അഫ്​ഗാനെതിരെ ഇന്ത്യയ്ക്ക് രണ്ടാം ജയം
Next articleഓപ്പറേഷൻ അജയ്; ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഇന്ന് ആരംഭിക്കും