Home News Kerala News അഞ്ചര ലക്ഷം പരീക്ഷയിലെ ഒന്നാം റാങ്കുകാരി; കാര്‍ത്യായനിയമ്മ വിടവാങ്ങി

അഞ്ചര ലക്ഷം പരീക്ഷയിലെ ഒന്നാം റാങ്കുകാരി; കാര്‍ത്യായനിയമ്മ വിടവാങ്ങി

45

ഹരിപ്പാട്: 96ാം വയസില്‍ സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹരിപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്യായനിയമ്മ അന്തരിച്ചു. 101 വയസ്സായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവാണ് കാര്‍ത്യയനിയമ്മ. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരു വർഷത്തോളമായി കിടപ്പിലായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

2017 ല്‍ നാല്‍പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98 മാര്‍ക്കുവാങ്ങിയാണ് ഒന്നാം റാങ്ക് നേടിയത്. സാക്ഷരതാ പ്രേരക് സതിക്കൊപ്പം ഡല്‍ഹിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. യുനസ്‌കോയുടെ ഗുഡ്‌വില്‍ അംബാസഡറായി തിരഞ്ഞെടുക്കപ്പെടടുകയും ചെയ്തു. കണിച്ചനെല്ലൂര്‍ എല്‍പി സ്‌കൂളിലാണ് 2017 ല്‍ അരലക്ഷം പരീക്ഷയെഴുതിയത്. പരേതനായ കൃഷ്ണപിള്ളയാണ് ഭര്‍ത്താവ്.

Previous articleമഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Next articleഎം.എസ്.സി.പ്ലാന്റ് ബയോ ടെക്നോളജിയിൽ ഒന്നാം റാങ്കുമായി ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിനി.