Home News Kerala News വിമാനത്തിൽ നടിയോട് അപമര്യാദയായി പെരുമാറിയ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പ്രതി

വിമാനത്തിൽ നടിയോട് അപമര്യാദയായി പെരുമാറിയ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പ്രതി

50

കൊച്ചി: വിമാനത്തില്‍വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. പ്രതിയായ തൃശൂര്‍ തലോര്‍ സ്വദേശി ആന്റോ ആണ് എറണാകുളം സെഷന്‍സ് കോടതിയിൽ അപേക്ഷ നൽകിയത്. നടിക്ക് പരാതിയുണ്ടെങ്കില്‍ മുംബൈ പൊലീസിനെയാണ് സമീപിക്കേണ്ടതെന്ന് ആന്റോ പരാതിയിൽ പറയുന്നു. കേസെടുക്കാന്‍ നെടുമ്പാശേരി പൊലീസിന് അധികാരമില്ലെന്നും പ്രതി പറഞ്ഞു.

വിന്‍ഡോ സീറ്റില്‍ ഇരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായത്. തര്‍ക്കം വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ട് അപ്പോൾ തന്നെ പരിഹരിച്ചു. ആ സമയത്ത് നടിക്ക് പരാതി ഉണ്ടായിരുന്നില്ല. സംഭവത്തിന് തൊട്ടടുത്ത ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരാതിയെക്കുറിച്ച് അറിയുന്നതെന്നും ആന്റോ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. അപേക്ഷ എറണാകുളം സെഷന്‍സ് കോടതി നാളെ പരിഗണിക്കും.

Previous articleജോസിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ പുറത്ത്; മരണം കാട്ടാനയുടെ ചവിട്ടേറ്റ്
Next articleമഴ ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്